മണിപ്പുരിൽ ഇരട്ടസ്ഫോടനം: ആളപായമില്ല
മണിപ്പുരിൽ ഇരട്ടസ്ഫോടനം: ആളപായമില്ല
Saturday, August 31, 2024 3:57 AM IST
ഇം​​​​ഫാ​​​​ൽ: മ​​​​ണി​​​​പ്പു​​​​രി​​​​ലെ ഇം​​​​ഫാ​​​​ൽ വെ​​​​സ്റ്റി​​​​ൽ സാ​​​​മൂ​​​​ഹ്യ​​​​കൂ​​​​ട്ടാ​​​​യ്മ​​​​യാ​​​​യ യു​​​​സി​​​​എ​​​​മ്മി​​​​ന്‍റെ ഓ​​​​ഫീ​​​​സി​​​​ൽ ഇ​​​​ര​​​​ട്ട​​​​സ്ഫോ​​​​ട​​​​നം.

ലാം​​​​പെ​​​​ലി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന ഓ​​​​ഫീ​​​​സി​​​​നു​​​​ള്ളി​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച രാ​​​​ത്രി എ​​​​ട്ടു​​​​മ​​​​ണി​​​​യോ​​​​ടെ ഉ​​​ണ്ടാ​​​യ ര​​​ണ്ട് സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ ഓ​​​​ഫീ​​​​സി​​​​നു ചെ​​​റി​​​യ​​​ തോ​​​തി​​​ൽ കേ​​​​ടു​​​​പാ​​​​ടു​​​​ണ്ടായി. അ​​​​ക്ര​​​​മി​​​​ക​​​​ൾ നി​​​​ര​​​​വ​​​​ി​​​​ധി ത​​​​വ​​​​ണ ഓ​​​​ഫീ​​​​സി​​​​ലേ​​​​ക്കു നി​​​​റ​​​​യൊ​​​​ഴി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.


ആ​​​​ള​​​​പാ​​​​യം ഇ​​​​ല്ലെ​​​​ന്ന് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച പോ​​​​ലീ​​​​സ് അ​​​​ക്ര​​​​മി​​​​ക​​​​ളെ പി​​​​ടി​​​​കൂ​​​ടാ​​​നാ​​​യി​​​ല്ലെ​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി. സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ പ്ര​​​​ദേ​​​​ശ​​​​ത്ത് സു​​​​ര​​​​ക്ഷ ശ​​​​ക്ത​​​​മാ​​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.