സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിൽ 287 കോടിയുടെ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയിൽ 287 കോടിയുടെ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു
Saturday, August 31, 2024 3:57 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തു ല​ക്ഷ്യം​വ​ച്ച് അ​ഞ്ചു പ​ദ്ധ​തി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഓ​ണ്‍ലൈ​ൻ വ​ഴി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി. മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​യി​രു​ന്നു ഇ​വ​യു​ൾ​പ്പെ​ടെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ശി​ലാ​സ്ഥാ​പ​നം.

കാ​സ​ർ​ഗോ​ഡ്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി മ​ത്സ്യ സ​ന്പ​ദ് യോ​ജ​ന​യു​ടെ കീ​ഴി​ൽ വ​രു​ന്ന പ​ദ്ധ​തി​ക​ൾ​ക്കും ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ഫി​ഷ​റീ​സ് ആ​ൻ​ഡ് അ​ക്വാ​ക​ൾ​ച്ച​ർ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡെ​വ​ല​പ്മെ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു​ള്ള പ​ദ്ധ​തി​ക​ൾ​ക്കു​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ആ​കെ 287 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി ചെ​ല​വ​ഴി​ക്കും. പ​ദ്ധ​തി ന​ട​പ്പാ​കു​ന്ന​തോ​ടെ നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്‌​ടി​ക്ക​പ്പെ​ടും.


മും​ബൈ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കൊ​പ്പം കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ജോ​ർ​ജ് കു​ര്യ​ൻ, സ​ർ​ബാ​ന​ന്ദ് സോ​നോ​വാ​ൾ, രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, എ​സ്.​പി. സിം​ഗ് ബാ​ഗേ​ൽ, മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ർ​ണ​ർ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ, മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ, ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ജി​ത് പ​വാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.