ആയോധന കലകൾക്കായി രാഹുലിന്‍റെ ഭാരത് ഡോജോ യാത്ര വരുന്നു
ആയോധന കലകൾക്കായി രാഹുലിന്‍റെ  ഭാരത് ഡോജോ യാത്ര വരുന്നു
Friday, August 30, 2024 2:17 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: ആ​യോ​ധ​ന ക​ല​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന​ട​ക്കം ‘ഭാ​ര​ത് ഡോ​ജോ യാ​ത്ര’ ഉ​ട​ൻ വ​രു​ന്നു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ആ​യോ​ധ​ന ക​ല​ക​ൾ​ക്കാ​യു​ള്ള സ്കൂ​ളി​നെ​യോ, പ​രി​ശീ​ല​ന ഹാ​ളി​നെ​യോ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഡോ​ജോ.

ഈ ​വ​ർ​ഷ​മാ​ദ്യം സ​മാ​പി​ച്ച ര​ണ്ടു മാ​സ​ത്തോ​ളം നീ​ണ്ട ‘ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര’​യ്ക്കി​ടെ താ​ൻ ആ​യോ​ധ​ന​ക​ല പ​രി​ശീ​ലി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യ ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര​യ്ക്കി​ടെ എ​ല്ലാ വൈ​കു​ന്നേ​ര​വും ക്യാ​ന്പ് സൈ​റ്റി​ൽ ജി​യു-​ജി​റ്റ്സു ആ​യോ​ധ​ന​ക​ല പ​രി​ശീ​ലി​ക്കു​ന്ന​ത് ദി​ന​ച​ര്യ​യാ​യി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ അ​റി​യി​ച്ചു.

ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​നു​ള്ള ല​ളി​ത​മാ​യ മാ​ർ​ഗം ഒ​രു സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​മാ​യി പ​രി​ണ​മി​ച്ചു. ഓ​രോ ദി​വ​സ​വും താ​മ​സി​ച്ചി​രു​ന്ന പ​ട്ട​ണ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രും സ​ഹ​യാ​ത്രി​ക​രും യു​വ ആ​യോ​ധ​ന​ക​ല വി​ദ്യാ​ർ​ഥി​ക​ളും ത​ന്നോ​ടൊ​പ്പം ജി​യു- ജി​റ്റ്സു പ​രി​ശീ​ലി​ച്ചി​രു​ന്നു​വെ​ന്ന് രാ​ഹു​ൽ വി​ശ​ദീ​ക​രി​ച്ചു.

ഐ​ക്കി​ഡോ​യി​ൽ ബ്ലാ​ക്ക് ബെ​ൽ​റ്റും ജി​യു-​ജി​റ്റ്സു​വി​ൽ ബ്ലൂ ​ബെ​ൽ​റ്റും ആ​ണെ​ന്ന് രാ​ഹു​ൽ പ​റ​യു​ന്ന​തു വീ​ഡി​യോ​യി​ൽ കേ​ൾ​ക്കാം. എ​ട്ടു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യി​ൽ കു​ട്ടി​ക​ളെ വി​വി​ധ വി​ദ്യ​ക​ൾ അ​ദ്ദേ​ഹം പ​ഠി​പ്പി​ക്കു​ന്ന​തും കാ​ണാം.


ധ്യാ​നം (മെ​ഡി​റ്റേ​ഷ​ൻ), ജി​യു-​ജി​റ്റ്സു, ഐ​ക്കി​ഡോ, സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​നു​ള്ള അ​ഹിം​സാ​ത്മ​ക വി​ദ്യ​ക​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന ‘ജെ​ന്‍റി​ൽ ആ​ർ​ട്ടി’​ന്‍റെ സൗ​ന്ദ​ര്യം യു​വ​മ​ന​സു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രു​ന്നു ല​ക്ഷ്യം.

അ​ക്ര​മ​ത്തെ പ​രി​വ​ർ​ത്ത​നം ചെ​യ്യു​ന്ന​തി​ന്‍റെ മൂ​ല്യം ചെ​റു​പ്പ​ക്കാ​രി​ൽ വ​ള​ർ​ത്താ​നാ​ണു ത​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട​ത്. കൂ​ടു​ത​ൽ അ​നു​ക​ന്പ​യു​ള്ള​തും സു​ര​ക്ഷി​ത​വു​മാ​യ ഒ​രു സ​മൂ​ഹം കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ യു​വാ​ക്ക​ൾ​ക്കു ന​ൽ​കി. അ​ക്ര​മ​ത്തെ സൗ​മ്യ​ത​യി​ലേ​ക്കു പ​രി​ണാ​മം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണി​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

2022 സെ​പ്റ്റം​ബ​റി​നും 2023 ജ​നു​വ​രി​ക്കു​മി​ട​യി​ൽ മ​ണി​പ്പു​രി​ൽനി​ന്നു മും​ബൈ​യി​ലേ​ക്കു ന​ട​ത്തി​യ ഭാ​ര​ത് ജോ​ഡോ യാ​ത്ര പൂ​ർ​ത്തി​യാ​ക്കി മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് രാ​ഹു​ൽ ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ച്ചു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

ദേ​ശീ​യ കാ​യി​ക ദി​ന​ത്തി​ൽ ത​ങ്ങ​ളു​ടെ അ​നു​ഭ​വം പ​ങ്കി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു എ​ന്ന അ​റി​യി​പ്പോ​ടെ​യാ​ണു വീ​ഡി​യോ ഷെ​യ​ർ ചെ​യ്ത​ത്. ‘സൗ​മ്യ​മാ​യ ക​ല’ പ​രി​ശീ​ലി​ക്കാ​ൻ ചി​ല​രെ​യെ​ങ്കി​ലും ഈ ​വീ​ഡി​യോ പ്ര​ചോ​ദി​പ്പി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.