അടുത്ത നാലു ദിവസം പാസ്പോർട്ട് സേവാ പോർട്ടൽ പ്രവർത്തിക്കില്ല
അടുത്ത നാലു ദിവസം പാസ്പോർട്ട് സേവാ പോർട്ടൽ പ്രവർത്തിക്കില്ല
Friday, August 30, 2024 2:17 AM IST
ന്യൂ​ഡ​ൽ​ഹി: അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു വി​ധേ​യ​മാ​ക്കു​ന്ന​തി​നാ​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ ആ​റു​വ​രെ പാ​സ്പോ​ർ​ട്ട് സേ​വാ പോ​ർ​ട്ട​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ലെ​ന്നു സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ന​ലെ രാ​ത്രി എ​ട്ടു​മു​ത​ലാ​ണ് സൈ​റ്റ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു വി​ധേ​യ​മാ​ക്കി​യ​ത്.

അ​ടു​ത്ത നാ​ലു ദി​വ​സ​ത്തേ​ക്ക് പു​തി​യ അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ൾ ല​ഭി​ക്കി​ല്ല. ഇ​ന്നും നാ​ളെ​യു​മാ​യി ബു​ക്ക് ചെ​യ്ത അ​പ്പോ​യി​ന്‍റ്മെ​ന്‍റു​ക​ൾ സൈ​റ്റ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യ​ശേ​ഷം വീ​ണ്ടും ഷെ​ഡ്യൂ​ൾ ചെ​യ്യു​മെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.