വ​ന്യ​ജീ​വി ആ​ക്ര​മ​ണം, തീ​ര​ദേ​ശ പ​രി​പാ​ല​നം; കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയുമായി കേരള എംപിമാർ കൂടിക്കാഴ്ച നടത്തി
വ​ന്യ​ജീ​വി ആ​ക്ര​മ​ണം, തീ​ര​ദേ​ശ പ​രി​പാ​ല​നം; കേന്ദ്ര വനം-പരിസ്ഥിതി  മന്ത്രിയുമായി കേരള എംപിമാർ കൂടിക്കാഴ്ച നടത്തി
Saturday, July 27, 2024 4:39 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ള എം​പി​മാ​ർ കേ​ന്ദ്ര വ​നം-​പ​രി​സ്ഥി​തി മ​ന്ത്രി ഭൂ​പേ​ന്ദ​ർ യാ​ദ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം വേ​ണ​മെ​ന്നും വി​ഷ​യ​ത്തി​ൽ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന്യ​ജീ​വി​ക​ളു​ടെ സ​ഞ്ചാ​രം നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സെ​ൻ​സ​ർ അ​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക​വി​ദ്യ​യും മു​ന്ന​റി​യി​പ്പ് സം​വി​ധാ​നവും ഏർപ്പെടുത്തുക, റാ​പ്പി​ഡ് റെസ്പോ​ണ്‍സ് ടീമി നെ വി​ന്യ​സി​ക്കു​ക, പൊ​തു​ജ​ന​ങ്ങ​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്രാ​ദേ​ശി​ക ജ​ന​പ്ര​തി​നി​ധി​ക​ളും നേ​താ​ക്ക​ളും ഉ​ൾ​പ്പെ​ടു​ന്ന ജ​ന ജാ​ഗ്ര​താ സ​മി​തി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക, ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ന​ഷ്‌​ട​പ​രി​ഹാ​രം വേ​ഗ​ത്തി​ലാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളാ​ണ് വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എം​പി​മാ​ർ ഉ​ന്ന​യി​ച്ച​ത്.

കൂ​ടാ​തെ, കേ​ര​ളം ത​യാ​റാ​ക്കി​യ തീ​ര​ദേ​ശ പ​രി​പാ​ല​ന ക​ര​ട് പ​ദ്ധ​തി​ക്ക് കേ​ന്ദ്രാ​നു​മ​തി ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ സം​സ്ഥാ​ന തീ​രപ​രി​പാ​ല​ന അ​ഥോ​റി​റ്റി​യും നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ സ​സ്റ്റെ​യി​ന​ബി​ൾ കോ​സ്റ്റ​ൽ മാ​നേ​ജ്മെ​ന്‍റും അം​ഗീ​ക​രി​ച്ച പ​ദ്ധ​തി​യാ​ണി​ത്. നി​ല​വി​ൽ സാ​ങ്കേ​തി​ക​സ​മി​തി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നാ​ൽ പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി മാ​ത്ര​മാ​ണ് ഇ​നി വേ​ണ്ട​ത്. തീ​ര​ദേ​ശ​ത്ത് നി​ല​വി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വീ​ട് നി​ർ​മി​ക്കാ​നും അ​ടി​സ്ഥാ​നസൗ​ക​ര്യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കാ​നും വ​ലി​യ ത​ട​സ​മാ​ണു സൃ​ഷ്‌​ടി​ക്കു​ന്ന​ത്.


പ​ദ്ധ​തി വ​രു​ന്ന​തോ​ടെ ഇ​ത്ത​രം നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക് അ​യ​വു​ണ്ടാ​കു​മെ​ന്നും എം​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി.എം​പി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, ശ​ശി ത​രൂ​ർ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, ബെ​ന്നി ബെ​ഹ​നാ​ൻ, കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, അ​ടൂ​ർ പ്ര​കാ​ശ്, രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ, ഷാ​ഫി പ​റ​ന്പി​ൽ, ഡീ​ൻ കു​ര്യാ​ക്കോ​സ്, ഹൈ​ബി ഈ​ഡ​ൻ, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, സ​ന്തോ​ഷ് കു​മാ​ർ, ജെ​ബി മേ​ത്ത​ർ, ഹാ​രീ​സ് ബീ​രാ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.