അതിനിടെ ജനങ്ങൾക്കു നേരേയുള്ള ആക്രമണത്തെ ചെറുക്കാൻ ഡ്രോൺ പ്രതിരോധ സംവിധാനം വിന്യസിച്ചതായി മണിപ്പുർ പോലീസ് അറിയിച്ചു. കൂടുതൽ ആയുധങ്ങൾ വാങ്ങാനും നടപടി തുടങ്ങിയതായി രഹസ്യാന്വേഷണവിഭാഗം ഐജി കെ. കബീബ് പറഞ്ഞു.
കരസേന ഹെലികോപ്റ്ററിന്റെ നിരീക്ഷണവും ഇതോടൊപ്പം തുടങ്ങി. പ്രശ്നബാധിത മേഖലയിൽ കൂടുതൽ സുരക്ഷാസേനാംഗങ്ങളെ വിന്യസിക്കുകയും ചെയ്തു. മലയോര മേഖലയിലും താഴ്വരയിലും പരിശോധനയും കർക്കശമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
എംഎൽഎമാരുടെ അടിയന്തരയോഗം ഇംഫാൽ: കലാപം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് ഭരണകക്ഷി എംഎൽഎമാരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ ചർച്ച ചെയ്തു. ബിജെപിയും നാഗ പീപ്പിൾസ് ഫ്രണ്ടും നാഷണൽ പീപ്പിൾസ് പാർട്ടിയും (എൻപിപി) അടങ്ങുന്നതാണ് ഭരണസഖ്യം.
ക്രമസമാധാനനില ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്. മുഖ്യമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ ജനവാസമേഖലയിലേക്കു നടക്കുന്ന ആക്രമണം ഉൾപ്പെടെ ചർച്ചചെയ്തു. ഇതിനുശേഷം എംഎൽഎമാർക്കൊപ്പം മുഖ്യമന്ത്രി ഗവർണറെ സന്ദർശിച്ചു.