അരുണ വാസുദേവ് അന്തരിച്ചു
Friday, September 6, 2024 1:50 AM IST
ന്യൂഡൽഹി: പ്രശസ്ത സിനിമാ നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ്(88) അന്തരിച്ചു. ഏഷ്യൻ സിനിമയുടെ മാതാവ് എന്നറിയപ്പെടുന്ന അരുണയുടെ അന്ത്യം ഡൽഹിയിലെ ആശുപത്രിയിൽവച്ചായിരുന്നു. മൂന്നാഴ്ചയായി ചികിത്സയിലായിരുന്നു.
അരുണ ഇരുപതോളം ഡോക്യുമെന്ററികൾ നിർമിക്കുകയോ സംവിധാനം നിർവഹിക്കുകയോ ചെയ്തിട്ടുണ്ട്. . സിനിമയിലും സെൻസർഷിപ്പിലും പാരീസ് സർവകലാശാലയിൽനിന്നു ഡോക്ടറേറ്റ് നേടി. നയതന്ത്രജ്ഞനായ സുനിൽ റോയി ചൗധരിയാണു ഭർത്താവ്. മകൾ: യാമിനി റോയി ചൗധരി. മുൻ എംപി വരുൺ ഗാന്ധി മരുമകനാണ്.
ഏഷ്യൻ സിനിമകളുടെ ശക്തയായ പ്രചാരകയായതിനാലാണ് അരുണ വാസുദേവ് മദർ ഓഫ് ഏഷ്യൻ സിനിമ എന്നറിയപ്പെട്ടത്. കാൻ, ലോക്കർണോ എന്നിവ ഉൾപ്പെടെ നാൽപ്പതോളം ചലച്ചിത്രമേളകളിൽ ജൂറി അംഗമായിട്ടുണ്ട്.