ത്രിപുരയിലെ രണ്ട് സായുധ സംഘടനകളുമായി സമാധാനക്കരാർ
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: ത്രിപുരയിൽ ക്രമസമാധാനം നിലനിർത്തുന്നതിന്റെ ഭാഗമായി രണ്ട് സായുധ സംഘടനകളുമായി സമാധാന കരാറിൽ ഒപ്പുവച്ചു.
നാഷണൽ ലിബറേഷൻ ഫ്രണ്ട് ഓഫ് ത്രിപുര, ഓൾ ത്രിപുര ടൈഗർ ഫോഴ്സ് സംഘടനകളുമായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സംസ്ഥാന സർക്കാരും സമാധാന കരാറിൽ ഒപ്പുവച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ത്രിപുര മുഖ്യമന്ത്രി മാണിക് സാഹ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഒപ്പുവയ്ക്കൽ.