മഹേഷ്കുമാർ തെലുങ്കാന കോൺഗ്രസ് അധ്യക്ഷൻ
Saturday, September 7, 2024 1:54 AM IST
ഹൈദരാബാദ്: മഹേഷ്കുമാർ ഗൗഡിനെ തെലുങ്കാന കോൺഗ്രസ് അധ്യക്ഷനായി നിയമിച്ചു. പിസിസി അധ്യക്ഷസ്ഥാനവും വഹിച്ചിരുന്ന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഢിക്കു പകരമാണ് ഗൗഡിനെ നിയമിച്ചത്.
പിന്നാക്കവിഭാഗം നേതാവാണ് ഗൗഡ്. എംഎൽസിയായ ഇദ്ദേഹം നിലവിൽ ടിപിസിസി വർക്കിംഗ് പ്രസിഡന്റാണ് (സംഘടനാചുമതല).
ജാതി സമവാക്യം പാലിക്കുന്നതിന്റെ ഭാഗമായാണ് മഹേഷ്കുമാർ ഗൗഡിനെ പിസിസി അധ്യക്ഷനായി നിയമിച്ചത്.
മുഖ്യമന്ത്രി രേവന്ത് റെഡ്ഢി മുന്നാക്ക വിഭാഗക്കാരനും ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്ക് ദളിതുമാണ്.