കേജരിവാളിന്റെ ജാമ്യം: സുപ്രീംകോടതി വിധി പറയാൻ മാറ്റി
Friday, September 6, 2024 1:50 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സമർപ്പിച്ച ഹർജികളിൽ സുപ്രീംകോടതി പിന്നീട് വിധി പറയും.
കേജരിവാളിന്റെ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും സമർപ്പിച്ച ഹർജികളാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് വിധിപറയാൻ മാറ്റിയത്.
കേസുമായി ബന്ധപ്പെട്ട് ശക്തമായ വാദമാണ് ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെ കോടതിയിൽ നടന്നത്. ഇഡി കേസിൽ ജുഡീഷൽ കസ്റ്റഡിയിൽ കഴിയവേ കേജരിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ നടപടിയെ കോടതി വിമർശിച്ചു.