മുതിർന്ന ബിജെപി നേതാവ് ചന്ദർ മോഹൻ ശർമ സ്വതന്ത്രനായി മത്സരിക്കും
Thursday, September 5, 2024 2:49 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ മുതിർന്ന ബിജെപി നേതാവ് ചന്ദർ മോഹൻ ശർമ സ്വതന്ത്രനായി മത്സരിക്കും. ജമ്മു ഈസ്റ്റ് മണ്ഡലത്തിലാണു ശർമ മത്സരിക്കുക. ഇദ്ദേഹത്തിനു സീറ്റ് നിഷേധിച്ചിരുന്നു.
യുഥിർ സേത്തിയാണ് ജമ്മു ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി. 1987 മുതൽ നാലു തവണ ബിജെപി ജയിച്ച മണ്ഡലമാണിത്. ജമ്മു മേഖലയിൽ സീറ്റ് നിഷേധിക്കപ്പെട്ട നേതാക്കളുടെയും അനുയായികളുടെയും പ്രതിഷേധം ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.