ലക്നോയില്‍ ബഹുനില മന്ദിരം തകര്‍ന്ന് അഞ്ചു പേർ മരിച്ചു
Sunday, September 8, 2024 2:25 AM IST
ലക്നോ: ഉത്തര്‍പ്രദേശിലെ ലക്നോയില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്ന് അഞ്ചുപേർ മരിച്ചു. ലക്നോ ട്രാന്‍സ്പോര്‍ട്ട് നഗര്‍ മേഖലയില്‍ ഇന്നലെ അഞ്ചുമണിയോടെയുണ്ടായ അപകടത്തില്‍ 28 പേര്‍ക്കു പരിക്കേറ്റു.
നിരവധി പേർ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണെന്നും ഇന്നലെ രാത്രി രക്ഷാപ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചു. ഹര്‍മിലാപ് ബില്‍ഡിംഗ് എന്ന പേരിലുള്ള കെട്ടിടം മരുന്നുനിര്‍മാണ കമ്പനിയുടെ സംഭരണകേന്ദ്രമായി ഉപയോഗിച്ചുവരികയായിരുന്നു.
ദേശീയ, സംസ്ഥാന ദുരന്ത നിവാരണസേനകളുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.