ഹത്രാസിൽ വാഹനാപകടം; 12 പേർ മരിച്ചു
Saturday, September 7, 2024 1:54 AM IST
ഹത്രാസ്: ഉത്തർപ്രദേശിലെ ഹത്രാസിൽ ബസും വാനും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. വെള്ളിയാഴ്ച ആഗ്ര-അലിഗഡ് ദേശീയപാതയിൽ ഹത്രാസിലുണ്ടായ അപകടത്തിൽ 16 പേർക്കു പരിക്കേറ്റു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരിക്കേറ്റവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടത്തിനു നിർദേശം നൽകുകയും ചെയ്തു.