ഇന്ത്യ-ബംഗ്ലാദേശ് ചർച്ച അടുത്ത മാസം
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: അതിർത്തിയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾക്കു പരിഹാരം തേടിയുള്ള പതിവു ചർച്ചകൾക്കായി ബംഗ്ലാദേശിലെ ഉന്നതതല സംഘം അടുത്തമാസം ഇന്ത്യയിലെത്തും.
ഇന്ത്യയുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന ഷേഖ് ഹസീന സർക്കാരിന്റെ പതനത്തിനുശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളിലെയും അതിർത്തിരക്ഷാ സേനാ തലവന്മാർ നേതൃത്വം നൽകുന്ന ചർച്ച.
ഇന്ത്യൻ സംഘത്തിന് ബിഎസ്എഫ് ഡയറക്ടറും (ഡിജി) ബംഗ്ലാദേശിനെ ബോർഡർ ഗാർഡ് ഓഫ് ബംഗ്ലാദേശ് (ബിജിബി) തലവനും നയിക്കും. കഴിഞ്ഞ മാർച്ചിൽ ധാക്കയിലായിരുന്നു ഏറ്റവുമൊടുവിൽ ഡിജി തല ചർച്ച.