രവീന്ദ്ര ജഡേജ ബിജെപിയിൽ
Friday, September 6, 2024 1:50 AM IST
അഹമ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ ബിജെപിയിൽ ചേർന്നു. ജഡേജയുടെ ഭാര്യയും ബിജെപി എംഎൽഎയുമായ റിവാബയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ഇരുവരുടെയും ബിജെപി അംഗത്വ കാർഡുകൾ ഉൾപ്പെടെയാണു റിവാബയുടെ പോസ്റ്റ്. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ലോകകിരീടം ചൂടിയതിനു പിന്നാലെ അന്താരാഷ്ട്ര ട്വന്റി 20യിൽനിന്നു വിരമിക്കുകയാണെന്ന് രവീന്ദ്ര ജഡേജ പ്രഖ്യാപിച്ചിരുന്നു.
ജഡേജയുടെ ഭാര്യ റിവാബ 2019ൽ ബിജെപിയിൽ ചേർന്നു. 2022ൽ ഗുജറാത്തിലെ ജാംനഗർ നോർത്തിൽനിന്ന് ഇവർ ബിജെപി ടിക്കറ്റിൽ വിജയിച്ചു.