ഹരിയാനയിൽ 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: ഹരിയാനയിൽ 67 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രി നായബ് സിംഗ് സെയ്നി ലാഡ്വ മണ്ഡലത്തിൽ മത്സരിക്കും.
മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ഓംപ്രകാശ് ധൻകർ(ബാദ്ലി), മുതിർന്ന നേതാവ് അനിൽ വിജ് (അംബാല കന്റോൺമെന്റ്) തുടങ്ങിയ പ്രമുഖർ സ്ഥാനാർഥിപ്പട്ടികയിലുണ്ട്.
കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിംഗിന്റെ മകൾ ആരതി റാവു സിംഗ് അട്ടേലിയിൽ മത്സരിക്കും. ക്യാപ്റ്റൻ അഭിമന്യു, ഭവ്യ ബിഷ്ണോയി, സുനിത ദുഗ്ഗൽ എന്നിവരും സ്ഥാനാർഥികളാണ്.