ബിഎസ്എഫ് തലവൻ നിയന്ത്രണരേഖ സന്ദർശിച്ചു
Sunday, September 8, 2024 2:25 AM IST
ശ്രീനഗർ: നുഴഞ്ഞുകയറ്റം തടയുന്നതിന് ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നല്കിയുള്ള അതീവജാഗ്രത വേണമെന്ന് ബിഎസ്എഫ് തലൻ ദൽജിത് സിംഗ് ചൗധരി.
ജമ്മുവിൽ തീവ്രവാദ ആക്രമണങ്ങൾ വർധിക്കുകയും നിരവധി സൈനികർ കൊല്ലപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലായിരുന്നു ബിഎസ്എഫ് തലവന്റെ സന്ദർശനം. ജമ്മു കാഷ്മീർ ഡിജിപി ആർ.ആർ. സ്വയിനുമായും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായും ബിഎസ്എഫ് തലവൻ കൂടിക്കാഴ്ച നടത്തി.
ബിഎസ്എഫും ജമ്മു പോലീസും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തി ഇന്റലിജൻസ് മുന്നറിയിപ്പുകൾക്കു പ്രാമുഖ്യം നല്കണമെന്ന ആവശ്യം ചർച്ച ചെയ്യപ്പെട്ടു. വടക്കൻ കാഷ്മീരിലെ കുപ്വാര ജില്ലയിലുള്ള നിയന്ത്രണരേഖ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ജമ്മു മേഖലയിൽ 400 കിലോമീറ്റർ അതിർത്തിയിൽ സുരക്ഷയൊരുക്കുന്നതു ബിഎസ്എഫ് ആണ്.