‘അപരാജിത ബിൽ’ രാഷ്ട്രപതിക്കയച്ച് ബംഗാൾ ഗവർണർ
Saturday, September 7, 2024 1:54 AM IST
കോൽക്കത്ത: ബലാത്സംഗക്കുറ്റത്തിന് കഠിനശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദേശങ്ങളോടെ പശ്ചിമബംഗാൾ നിയമസഭ പാസാക്കിയ ‘അപരാജിത ബിൽ’ ഗവർണർ സി.വി. ആനന്ദബോസ് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ പരിഗണയ്ക്ക് അയച്ചു.
ചീഫ് സെക്രട്ടറി മനോജ് പന്ത് സമർപ്പിച്ച സാങ്കേതിക റിപ്പോർട്ട് ഗവർണർക്കു ലഭിച്ചിരുന്നു. ഇതുകൂടി പരിശോധിച്ചശേഷമായിരുന്നു തീരുമാനമെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു.