ആറു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Friday, September 6, 2024 1:50 AM IST
ഹൈദരാബാദ്: തെലുങ്കാനയിൽ ആറു മാവോയിസ്റ്റുകളെ പോലീസ് സംഘം ഏറ്റുമുട്ടലിൽ വധിച്ചു. മരിച്ചവരിൽ രണ്ടു പേർ വനിതകളാണ്.
കോതഗുഡെം ജില്ലയിലെ ഭദ്രാദ്രി മേഖലയിൽ ഇന്നലെ രാവിലെ 6.45നായിരുന്നു സിപിഐ(മാവോയിസ്റ്റ്) സംഘാംഗങ്ങളും പോലീസും ഏറ്റുമുട്ടിയത്. കൊല്ലപ്പെട്ടവരിൽ മുതിർന്ന മാവോയിസ്റ്റ് കേഡറുമുണ്ട്.
തെലുങ്കാന പോലീസിന്റെ ഗ്രേഹൗണ്ട്സാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്. ഗ്രേഹൗണ്ട്സിലെ രണ്ടു കമാൻഡോകൾക്ക് പരിക്കേറ്റു. ഇവർ അപകടനില തരണം ചെയ്തു. രണ്ട് എകെ-47 റൈഫിളുകൾ ഉൾപ്പെടെ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു.