അന്വേഷണത്തിൽ ശേഖരിച്ച രേഖകൾ: ഇഡി വാദം എതിർത്ത് സുപ്രീംകോടതി
Thursday, September 5, 2024 2:49 AM IST
ന്യൂഡൽഹി: അന്വേഷണത്തിനിടെ ശേഖരിച്ച എല്ലാ രേഖകളും പ്രതിക്കു ചോദിക്കാനാകില്ലെന്ന ഇഡി നിലപാടിനെ വിമർശിച്ച് സുപ്രീംകോടതി.
കേവലം സാങ്കേതിക കാരണത്താൽ കുറ്റാരോപിതർക്ക് ഒരു രേഖ എങ്ങനെ നിഷേധിക്കാനാകുമെന്ന് ജസ്റ്റീസുമാരായ അഭയ് എസ്. ഓക്ക, അഹ്സനുദ്ദീൻ അമാനുള്ള, അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.
ജാമ്യത്തിന്റെ കാര്യത്തിൽ കാലം മാറിയെന്നും പ്രതികൾക്കു രേഖകൾ നൽകുന്ന കാര്യത്തിൽ കോടതികൾക്കും അന്വേഷണ ഏജൻസികൾക്കും കർക്കശ നിലപാട് ആവശ്യമില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അവ്യക്തമായ രേഖകൾ നൽകുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.