യെച്ചൂരിയുടെ ആരോഗ്യനിലയിൽ പുരോഗതി
Saturday, September 7, 2024 1:54 AM IST
ന്യൂഡൽഹി: ശ്വാസകോശ അണുബാധയെത്തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(72)യുടെ ആരോഗ്യനിലയിൽ പുരോഗതി.
ശരീരം മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഓഗസ്റ്റ് 19നാണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്.