സിനിമ സൈറ്റിൽ ലൈറ്റ്ബോയി വീണു മരിച്ചു, സംവിധായകനെതിരേ കേസ്
Saturday, September 7, 2024 1:54 AM IST
ബംഗളൂരു: സിനിമ സൈറ്റിൽ മുപ്പതടി ഉയരത്തിൽ ഗോവണിയിൽനിന്ന് വീണ് ലൈറ്റ് ബോയി മരിച്ചു. കന്നഡ സിനിമ മാനാഡ കാഡലുവിന്റെ വിആർഎൽ അരീനയിലെ ഷൂട്ടിംഗ് സൈറ്റിൽ സെപ്റ്റംബർ മൂന്നിനായിരുന്നു അപകടം.
ഷൂതുമകുരു സ്വദേശി മോഹൻകുമാർ(30) ആണ് ഗോരഗുണ്ടെപാല്യയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ മരിച്ചത്.
സംവിധായകൻ യോഗരാജ് ഭട്ട്, പ്രൊഡക്ഷൻ മാനേജർ സുരേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരേ പോലീസ് കേസെടുത്തു. മതിയായ സുരക്ഷയില്ലാതെ തൊഴിലാളികളെ പണിയെടുപ്പിച്ചുവെന്നാണ് കേസ്.