വാഹനാപകടത്തിൽ നാല് സൈനികർ മരിച്ചു
Friday, September 6, 2024 1:51 AM IST
ഗാങ്ടോക്ക്: സിക്കിമിലുണ്ടായ വാഹനാപകടത്തിൽ നാലു സൈനികർ മരിച്ചു. ഡ്രൈവർ പ്രദീപ് പട്ടേൽ (മധ്യപ്രദേശ്), ക്രാഫ്റ്റസ്മാൻ ഡബ്ല്യു. പീറ്റർ (മണിപ്പുർ), നായിക് ഗുർസേവ് സിംഗ് (ഹരിയാന), സുബേദാർ കെ. തങ്കപാണ്ടി (തമിഴ്നാട്) എന്നിവരാണ് മരിച്ചത്.
പശ്ചിമബംഗാളിലെ പെദോങ്ങിൽനിന്ന് സിക്കിമിലെ സുലുക്കിലേക്ക് പുറപ്പെട്ടതായിരുന്നു ഇവർ. സിക്കിമിലെ പാക്യോങ് ജില്ലയിലെ സിൽക്ക് റൂട്ടിലായിരുന്നു അപകടം.
റോഡിൽനിന്നു തെന്നിനീങ്ങിയ വാഹനം താഴ്ചയിലേക്കു മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന നാലു പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.