രണ്ടു സിആർപിഎഫ് ജവാന്മാർ മിന്നലേറ്റു മരിച്ചു
Saturday, September 7, 2024 1:54 AM IST
ദന്തേവാഡ: ഛത്തീസ്ഗഡിൽ രണ്ടു സിആർപിഎഫ് ജവാന്മാർ മിന്നലേറ്റു മരിച്ചു. ദന്തേവാഡ ജില്ലയിൽ മാവോയിസ്റ്റ് വേട്ടയ്ക്കായുള്ള പരിശീലന ക്യാന്പിൽവച്ചാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ ജവാന്മാർക്കു മിന്നലേറ്റത്.
കോൺസ്റ്റബിൾമാരായ മഹേന്ദ്രകുമാർ, എസ്. സഹുവാത് ആലാം എന്നിവരാണു മരിച്ചത്. ഇരുവരും സിആർപിഎഫ് 111-ാം ബറ്റാലിയൻ അംഗങ്ങളാണ്. വ്യാഴാഴ്ച ബിജാപുർ ജില്ലയിൽ ഒരു സിആർപിഎഫ് ജവാൻ മിന്നലേറ്റു മരിച്ചിരുന്നു.