തകർന്നുവീണ ശിവാജി പ്രതിമയുടെ ശില്പി പിടിയിൽ
Friday, September 6, 2024 1:50 AM IST
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗിൽ തകർന്നുവീണ ശിവാജിപ്രതിമയുടെ ശില്പിയും കോൺട്രാക്ടറുമായ ജയ്ദീപ് ആപ്തേ അറസ്റ്റിൽ. ബുധനാഴ്ച രാത്രി കല്യാണിൽനിന്നാണ് ആപ്തേയെ അറസ്റ്റ് ചെയ്തത്.
പ്രതിമാനിർമാണത്തിന്റെ കൺസൾട്ടന്റ് ചേതൻ പാട്ടീലിനെ ഓഗസ്റ്റ് 30ന് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും സെപ്റ്റംബർ പത്തു വരെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത, 35 അടി ഉയരമുള്ള വെങ്കലപ്രതിമ തകർന്നുവീണത് മഹാരാഷ്ട്രയിൽ വലിയ വിവാദമുയർത്തി.