കർണാടകയിൽ ബസുകൾ കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു
Friday, September 6, 2024 1:50 AM IST
റായ്ചുർ: കർണാടകയിൽ സ്കൂൾ ബസും കർണാടക ആർടിസിയുടെ ബസും കൂട്ടിയിടിച്ച് രണ്ടു വിദ്യാർഥികൾ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരിക്കേറ്റതായി പോലീസ് അറിയിച്ചു.
വിദ്യാർഥികളുമായി സ്വകാര്യ സ്കൂളിലേക്ക് പോകുകയായിരുന്ന ബസാണ് കപാഗലിൽ അപകടത്തിൽപ്പെട്ടത്. 42 കുട്ടികൾ അപകടസമയത്ത് ബസിലുണ്ടായിരുന്നു.
പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.