കാർഗിൽ ദിനത്തിൽ അഗ്‌നിപഥ് പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി
കാർഗിൽ ദിനത്തിൽ അഗ്‌നിപഥ്      പദ്ധതിയെ ന്യായീകരിച്ച് പ്രധാനമന്ത്രി
Saturday, July 27, 2024 4:39 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: സാ​യു​ധ​സേ​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക​യെ​ന്ന​താ​ണ് അ​ഗ്‌​നി​പ​ഥ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കാ​ർ​ഗി​ൽ യു​ദ്ധ​ത്തി​ന്‍റെ 25-ാം വാ​ർ​ഷി​ക​ദി​ന​മാ​യ ഇ​ന്ന​ലെ ല​ഡാ​ക്കി​ലെ ദ്രാ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി.

രാ​ജ്യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ഷ​യ​ത്തി​ൽ പ്ര​തി​പ​ക്ഷം രാ​ഷ്‌​ട്രീ​യം ക​ളി​ക്കു​ക​യാ​ണെ​ന്നും പെ​ൻ​ഷ​ൻ പ​ണം ലാ​ഭി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഈ ​പ​ദ്ധ​തി കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചി​ല​ർ തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തു​ക​യാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, കാ​ർ​ഗി​ൽ വി​ജ​യ് ദി​വ​സി​ന്‍റെ അ​ന്നു​പോ​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​ മോ​ദി നു​ണപ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ ആ​രോ​പി​ച്ചു. ദേ​ശീ​യ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ഷ​യം പ്ര​ധാ​ന​മ​ന്ത്രി രാ​ഷ്‌​ട്രീ​യ​വ​ത്ക​രി​ക്കു​ക​യാ​ണ്. കസൈ​ന്യ​ത്തി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ത​ന്‍റെ സ​ർ​ക്കാ​ർ അ​ഗ്നി​പ​ഥ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തെ​ന്ന വാ​ദം നു​ണ​യാ​ണ്. സൈ​ന്യ​ത്തി​ൽ​നി​ന്നു വി​ര​മി​ച്ച നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ പ​ദ്ധ​തി​ക്കെ​തി​രേ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.


15 അ​ഗ്നി​വീ​റു​മാ​ർ ഇ​തു​വ​രെ ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ചു. അ​വ​രോ​ടെ​ങ്കി​ലും കേ​ന്ദ്ര​ സ​ർ​ക്കാ​ർ ആ​ദ​ര​വ് കാ​ണി​ക്ക​ണം -​ഖാ​ർ​ഗെ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.