ബൃന്ദാവൻ ഗാർഡൻ ഇനി ഫാന്‍റസി പാർക്ക്; 2663 കോടിയുടെ വികസനത്തിന് അനുമതി
ബൃന്ദാവൻ ഗാർഡൻ ഇനി ഫാന്‍റസി പാർക്ക്; 2663 കോടിയുടെ വികസനത്തിന് അനുമതി
Saturday, July 27, 2024 1:57 AM IST
ബം​​​​ഗ​​​​ളൂ​​​​രു: മൈസൂരുവി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ബൃ​​​​ന്ദാ​​​​വ​​​​ൻ ഗാ​​​​ർ​​​​ഡ​​​​ൻ​​​​സി​​​​നെ 2663 കോ​​​​ടി രൂ​​​​പ മു​​​​ട​​​​ക്കി ഫാ​​​​ന്‍റ​​​​സി പാ​​​​ർ​​​​ക്ക് ആ​​​​ക്കു​​​​ന്നു. പ​​​​ദ്ധ​​​​തി​​​​ക്കു ക​​​​ർ​​​​ണാ​​​​ട​​​​ക മ​​​​ന്ത്രി​​​​സ​​​​ഭ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കി. സ്വ​​​​കാ​​​​ര്യ-പൊ​​​​തു​​​​മേ​​​​ഖ​​​​ല സം​​​​രം​​​​ഭ​​​​മാ​​​​യാ​​​​ണു പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പാ​​​​ക്കു​​​​ന്ന​​​​ത്.

ബൃന്ദാ​​​​വ​​​​ൻ ഗാ​​​​ർ​​​​ഡ​​​​നു ചു​​​​റ്റും ഹോ​​​​ട്ട​​​​ലു​​​​ക​​​​ൾ, ദീ​​​​പാ​​​​ല​​​​ങ്കാ​​​​ര​​​​ങ്ങ​​​​ൾ, വാ​​​​ട്ട​​​​ർ സ്പോ​​​​ർ​​​​ട്സ് സൗ​​​ക​​​ര്യം എ​​​​ന്നി​​​​വ​​​​യു​​​​ണ്ടാ​​​​കു​​​​മെ​​​​ന്ന് നി​​​​യ​​​​മ-​​​​പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി​​​​കാ​​​​ര്യ മ​​​​ന്ത്രി എ​​​​ച്ച്.കെ. ​​​​പാ​​​​ട്ടീ​​​​ൽ പ​​​​റ​​​​ഞ്ഞു. ഹെ​​​​ലി​​​​പ്പാഡ്, ബോ​​​​ട്ടിം​​​​ഗ്, ആം​​​​ഫി​​​​തി​​​​യ​​​​റ്റ​​​​ർ, ബൊ​​​​ട്ടാ​​​​ണിക്ക​​​​ൽ ഗാ​​​​ർ​​​​ഡ​​​​ൻ, ലേ​​​​സ​​​​ർ ഫൗ​​​​ണ്ട​​​​ൻ ഷോ, ​​​​വാ​​​​ട്ട​​​​ർ പാ​​​​ർ​​​​ക്ക്, മ്യൂ​​​​സി​​​​യം തു​​​​ട​​​​ങ്ങി ഒ​​​​ട്ടേ​​​​റെ പു​​​​തു​​​​മ​​​​ക​​​​ളാ​​​​ണു പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ലു​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

മാ​​​​ണ്ഡ്യ ജി​​​​ല്ല​​​​യി​​​​ൽ കാ​​​​വേ​​​​രി ന​​​​ദി​​​​ക്കു കു​​​​റു​​​​കേ​​​​യു​​​​ള്ള കൃ​​​​ഷ്ണ​​​​രാ​​​​ജ സാ​​​​ഗ​​​​ര (​​​​കെ​​​​ആ​​​​ർ​​​​എ​​​​സ്) ഡാ​​​​മി​​​​ന്‍റെ താ​​​​ഴ്‌​​​​വാ​​​​ര​​​​ത്താ​​​​ണ് മ​​​​നോ​​​​ഹ​​​​ര​​​​മാ​​​​യ ബൃന്ദാ​​​​വ​​​​ൻ ഗാ​​​​ർ​​​​ഡ​​​​ൻ.

മ്യൂ​​​​സി​​​​ക് ഫൗ​​​​ണ്ട​​​​ൻ എ​​​​ന്ന ലൈ​​​​റ്റ് ആ​​​​ൻ​​​​ഡ് സൗ​​​​ണ്ട് ഷോയാണ് ഒ​​​​രു​​​​കാ​​​​ല​​​​ത്ത് ബൃന്ദാ​​​​വ​​​​ൻ ഗാ​​​​ർ​​​​ഡ​​​​ൻ​​​​സി​​​​നെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​ക്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.