ധാതുഖനനം: സംസ്ഥാനങ്ങൾക്ക് നികുതി ഈടാക്കാം
ധാതുഖനനം: സംസ്ഥാനങ്ങൾക്ക് നികുതി ഈടാക്കാം
Friday, July 26, 2024 3:25 AM IST
ന്യൂ​ഡ​ൽ​ഹി: ധാ​തു​സ​ന്പ​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​നു ല​ഭി​ക്കു​ന്ന റോ​യ​ൽ​റ്റി നി​കു​തി​യ​ല്ലെ​ന്നും ഖ​ന​ന​ത്തി​നും ധാ​തു ഉ​പ​യോ​ഗ​ത്തി​നും സം​സ്ഥാ​ന​ സ​ർ​ക്കാ​രു​ക​ൾ​ക്ക് നി​കു​തി ഈ​ടാ​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി. ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ചി​ന്‍റേ​താ​ണു വി​ധി.

ഒ​ന്പ​തം​ഗ ബെ​ഞ്ചി​ൽ ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന വി​യോ​ജി​ച്ച​പ്പോ​ൾ ജ​സ്റ്റീ​സു​മാ​രാ​യ ഋഷി​കേ​ശ് റോ​യ്, അ​ഭ​യ് എ​സ്. ഓ​ക്ക, ജെ. ​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര, ഉ​ജ്വൽ ഭു​യാ​ൻ, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ, അ​ഗ​സ്റ്റി​ൻ ജോ​ർ​ജ് മ​സി​ഹ് എ​ന്നി​വ​ർ ചീ​ഫ് ജ​സ്റ്റീ​സി​നൊ​പ്പം അ​നു​കൂ​ല വി​ധി രേ​ഖ​പ്പെ​ടു​ത്തി.


ഇ​ന്ത്യ സി​മ​ന്‍റ് ലി​മി​റ്റ​ഡും ത​മി​ഴ്നാ​ട് സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള കേ​സി​ലെ 1989ലെ ​വി​ധി അ​സാ​ധു​വാ​ക്കി​യാ​ണു കോ​ട​തി​വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.