രാഷ്‌ട്രപതിഭവനിലെ ദർബാർ ഹാളിന്‍റെയും അശോക് ഹാളിന്‍റെയും പേരുകൾ മാറ്റി
രാഷ്‌ട്രപതിഭവനിലെ ദർബാർ ഹാളിന്‍റെയും അശോക് ഹാളിന്‍റെയും പേരുകൾ മാറ്റി
Friday, July 26, 2024 3:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ലെ ദ​ർ​ബാ​ർ ഹാ​ളി​ന്‍റെ​യും അ​ശോ​ക് ഹാ​ളി​ന്‍റെ​യും പേ​രു​ക​ൾ യ​ഥാ​ക്ര​മം ഗ​ണ​ത​ന്ത്ര മ​ണ്ഡ​പ്, അ​ശോ​ക മ​ണ്ഡ​പ് എ​ന്നി​ങ്ങ​നെ മാ​റ്റി. ഭാ​ര​തീ​യ സം​സ്കാ​ര​വും മൂ​ല്യ​ങ്ങ​ളും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ലേ​ക്ക് മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്ക​മെ​ന്നാ​ണ് രാ​ഷ്‌​ട്ര​പ​തിഭ​വ​ന്‍റെ വി​ശ​ദീ​ക​ര​ണം.

ദേ​ശീ​യ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ര​വ​ധി പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന വേ​ദി​യാ​ണ് ദ​ർ​ബാ​ർ ഹാ​ൾ. ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്ത് ഇ​ന്ത്യ​ൻ രാ​ജാ​ക്ക​ന്മാ​രും ബ്രി​ട്ടീ​ഷ് ഭ​ര​ണാ​ധി​കാ​രി​ക​ളും ഇ​വി​ടെവ​ച്ച് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ രാ​ജ്യം സ്വ​ത​ന്ത്ര​മാ​യ​തോ​ടെ ദ​ർ​ബാ​ർ എ​ന്ന വാ​ക്കി​ന്‍റെ പ്ര​സ​ക്തി ഇ​ല്ലാ​താ​യെ​ന്നും അ​തി​നാ​ൽ പു​തി​യ പേ​ര് ന​ൽ​കു​ക​യാ​ണെ​ന്നു​മാ​ണ് രാ​ഷ്‌​ട്ര​പ​തിഭ​വ​ൻ പു​റ​ത്തി​റ​ക്കി​യ വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്.


ഇം​ഗ്ലീ​ഷ് പ​ദം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ശോ​ക് ഹാ​ൾ എ​ന്ന​തി​നു പ​ക​രം അ​ശോ​ക് മ​ണ്ഡ​പം എ​ന്നാ​ക്കി​യ​തെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. കൂ​ടാ​തെ ഗ​ണ​ത​ന്ത്ര എ​ന്ന വാ​ക്ക് പ്രാ​ദേ​ശി​ക​മാ​ണെ​ന്നും ഇ​ന്ത്യ​ൻ സം​സ്കാ​ര​ത്തി​ൽ വേ​രൂ​ന്നി​യ ഈ ​വാ​ക്കി​ന്‍റെ അ​ർ​ഥം ജ​നാ​ധി​പ​ത്യ​മെ​ന്നാ​ണെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

അ​തേ​സ​മ​യം ദ​ർ​ബാ​ർ എ​ന്ന​തി​നു പ​ക​രം ശ​ഹ്ൻ​ഷാ (ച​ക്ര​വ​ർ​ത്തി) എ​ന്നാ​ണ് ആ​കേ​ണ്ട​തെ​ന്ന് എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.