ബജറ്റ് ചർച്ചയിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്
ബജറ്റ് ചർച്ചയിൽ കേന്ദ്രത്തെ  കടന്നാക്രമിച്ച് കോണ്‍ഗ്രസ്
Friday, July 26, 2024 3:14 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ കേ​ന്ദ്ര​ത്തെ പ​രി​ഹ​സി​ച്ചും ക​ട​ന്നാ​ക്ര​മി​ച്ചും കോ​ണ്‍ഗ്ര​സ്. സ​ഖ്യ​സ​ർ​ക്കാ​രി​നെ ര​ക്ഷി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തി​രി​ച്ച​ടി​ക്കു പ്ര​തി​കാ​രം ചെ​യ്യാ​ൻവേ​ണ്ടി​യു​മാ​ണ് ഇ​ത്ത​വ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​തെ​ന്ന് രാ​ജ്യ​സ​ഭ​യി​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല കു​റ്റ​പ്പെ​ടു​ത്തി.

ധ​ന​മ​ന്ത്രി ബ​ജ​റ്റ് പ്ര​സം​ഗം ആ​രം​ഭി​ച്ച​പ്പോ​ൾ ക​ർ​ഷ​ക​ർ, പാ​വ​പ്പെ​ട്ട​വ​ർ, യു​വാ​ക്ക​ൾ തു​ട​ങ്ങി രാ​ജ്യം മു​ഴു​വ​നും പ്ര​തീ​ക്ഷ​ക​ളാ​ൽ നി​റ​ഞ്ഞു. എ​ന്നാ​ൽ ക​സേ​ര സം​ര​ക്ഷി​ക്കു​ക, തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്കു പ്ര​തി​കാ​രം ചെ​യ്യു​ക തു​ട​ങ്ങി​യ​വ മാ​ത്ര​മാ​ണു ബ​ജ​റ്റി​ൽ സം​ഭ​വി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന ഒ​ന്നും​ത​ന്നെ ബ​ജ​റ്റി​ൽ ഉ​ണ്ടാ​യി​ല്ല -സു​ർ​ജേ​വാ​ല ചൂ​ണ്ടി​ക്കാ​ട്ടി.


15-ാം ധ​ന​കാ​ര്യ ക​മ്മീ​ഷ​ൻ കേ​ന്ദ്ര​ഫ​ണ്ടി​ൽ 41 ശ​ത​മാ​നം സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ൽ 32 ശ​ത​മാ​ന​മാ​ണു കേ​ന്ദ്ര​സ​ർ​ക്കാ​ർ ഇ​പ്പോ​ൾ ന​ൽ​കു​ന്ന​തെ​ന്നും ക​പി​ൽ സി​ബ​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

പ്ര​തി​രോ​ധം, ഗ​താ​ഗ​തം, പെ​ൻ​ഷ​ൻ, ആ​രോ​ഗ്യം, ഊ​ർ​ജം, ശാ​സ്ത്ര-​സാ​ങ്കേ​തി​ക വി​ദ്യ, ഭ​ക്ഷ്യ സ​ബ്സി​ഡി​ക​ൾ, വ​ട​ക്കു​കി​ഴ​ക്ക​ൻ വി​ക​സ​നം, സാ​മൂ​ഹി​കക്ഷേ​മം തു​ട​ങ്ങി എ​ല്ലാ​ മേ​ഖ​ല​ക​ളി​ലും ബ​ജ​റ്റ് വി​ഹി​തം വെ​ട്ടി​ക്കു​റ​ച്ച​താ​യി ആം ​ആ​ദ്മി പാ​ർ​ട്ടി എം​പി സ​ഞ്ജ​യ് സിം​ഗ് കു​റ്റ​പ്പെ​ടു​ത്തി.

ആ​ന്ധ്ര​യ്ക്ക് ബ​ജ​റ്റി​ൽ വാ​രി​ക്കോ​രി ന​ൽ​കി​യെ​ന്നു പ​റ​യു​ന്ന​ത് ഇ​ന്ത്യ മു​ന്ന​ണി അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ഇ​തു കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ സ​ഹാ​യി​ക്കു​ക മാ​ത്ര​മേ ചെ​യ്യൂ​വെ​ന്നും വെഎ​സ്ആ​ർ​സി​പി അം​ഗം വി​ജ​യ​സാ​യി റെ​ഡ്ഢി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.