നീ​തി ആ​യോ​ഗ്: യാത്ര റദ്ദാക്കി മമത
നീ​തി ആ​യോ​ഗ്: യാത്ര റദ്ദാക്കി മമത
Friday, July 26, 2024 3:14 AM IST
ന്യൂ​ഡ​ൽ​ഹി: നാ​ള​ത്തെ നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മോ ഇ​ല്ല​യോ എ​ന്നു വ്യ​ക്ത​മാ​ക്കാ​തെ പ​ശ്ചി​മ​ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി ഭ​ര​ണ, പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ ഒ​രു​പോ​ലെ ആ​കാം​ക്ഷ​യി​ലാ​ക്കു​ന്ന​ത് തു​ട​രു​ന്നു.

നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ല​ട​ക്കം പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ത്രി​ദി​ന ഡ​ൽ​ഹി സ​ന്ദ​ർ​ശ​നം മ​മ​ത അ​വ​സാ​ന​നി​മി​ഷം റ​ദ്ദാ​ക്കി. എ​ന്നാ​ൽ ഡ​ൽ​ഹി യാ​ത്ര അ​പ്പാ​ടെ റ​ദ്ദാ​ക്കി​യ​താ​ണോ ഒ​രു ദി​വ​സ​ത്തേ​ക്കു മാ​റ്റി​യ​താ​ണോ എ​ന്ന് ഇ​ന്ന​ലെ​യും വ്യ​ക്ത​മാ​ക്കി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.