ക്രി​മി​ന​ൽ കേ​സ് പ്ര​തി​ സ്പായ്ക്കു​ള്ളി​ൽ കൊല്ലപ്പെട്ടു; മൂ​ന്നു പേർ അറസ്റ്റിൽ
ക്രി​മി​ന​ൽ കേ​സ് പ്ര​തി​ സ്പായ്ക്കു​ള്ളി​ൽ കൊല്ലപ്പെട്ടു;  മൂ​ന്നു പേർ അറസ്റ്റിൽ
Friday, July 26, 2024 3:14 AM IST
മും​​​​​ബൈ: ക്രി​​​​​മി​​​​​ന​​​​​ൽ കേ​​​​​സ് പ്ര​​​​​തി​​​​​യെ സ്പാ​​​​​യ്ക്കു​​​​​ള്ളി​​​​​ൽ ക​​​​​ഴു​​​​​ത്ത​​​​​റ​​​​​ത്ത് കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി. മും​​​​​ബൈ വി​​​​​ലേ പാ​​​​​ർ​​​​​ലെ സ്വ​​​​​ദേ​​​​​ശി ഗു​​​​​രു വാ​​​​​ഘ്മ​​​​​ർ (52) ആ​​​​​ണ് വ​​​​​ർ​​​​​ളി​​​​​യി​​​​​ലെ സ്പാ​​​​​യി​​​​​ൽ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്. സം​​​​​ഭ​​​​​വ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് മൂ​​​​​ന്നു പേ​​​​​രെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

സ്പാ ​​​​​ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​യി നേ​​​​​ര​​​​​ത്തേ പ​​​​​രി​​​​​ച​​​​​യ​​​​​മു​​​​​ള്ള ഇ​​​​​യാ​​​​​ൾ ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​ണ് അ​​​​​വി​​​​​ടെ​​​​​യെ​​​​​ത്തി​​​​​യ​​​​​ത്. അ​​​​​വ​​​​​ർ​​​​​ക്ക് ജ​​​​ന്മ​​​​ദി​​​​​ന പാ​​​​​ർ​​​​​ട്ടി ന​​​​​ൽ​​​​​കി​​​​​യശേഷം രാ​​​​​ത്രി 12.30 ഓ​​​​​ടെ എ​​​​​ല്ലാ​​​​​വ​​​​​രും മ​​​​​ട​​​​​ങ്ങി. തു​​​​​ട​​​​​ർ​​​​​ന്ന് വാ​​​​​ഘ്മറും ഒ​​​​​രു യു​​​​​വ​​​​​തി​​​​​യും മാ​​​​​ത്ര​​​​​മാ​​​​​ണു സ്പാ​​​​​യി​​​​​ൽ​​​ നി​​​​​ന്ന​​​​​ത്. ബു​​​​​ധ​​​​​നാ​​​​​ഴ്ച പു​​​​​ല​​​​​ർ​​​​​ച്ചെ​​​​​യാ​​​​​ണ് വാ​​​​​ഘ്മ​​​​​റെ​​​​​ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ നി​​​​​ല​​​​​യി​​​​​ൽ സ്പാ​​​​​യ്ക്കു​​​​​ള്ളി​​​​​ൽ ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.