ബജറ്റിലെ അനീതിക്കെതിരേ പ്രതിപക്ഷ പ്രതിഷേധം
ബജറ്റിലെ അനീതിക്കെതിരേ പ്രതിപക്ഷ പ്രതിഷേധം
Thursday, July 25, 2024 2:27 AM IST
ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രേ പ്ര​തി​പ​ക്ഷ ഇ​ന്ത്യ സ​ഖ്യം എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ന​ക​ത്തും പു​റ​ത്തും വ​ൻ പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തി.

കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ലും അ​നീ​തി​യി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ്, എ​ൽ​ഡി​എ​ഫ് എം​പി​മാ​ർ സം​യു​ക്ത​മാ​യി പാ​ർ​ല​മെ​ന്‍റി​നു പു​റ​ത്ത് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് പ്ര​ത്യേ​ക പ്ര​തി​ഷേ​ധ​വും ന​ട​ത്തി.

ബ​ജ​റ്റി​ലെ അ​നീ​തി പ്ര​ശ്നം ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ക്കാ​ൻ സ്പീ​ക്ക​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെത്തു​ട​ർ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. ഇ​ന്ത്യ സ​ഖ്യം അം​ഗ​ങ്ങ​ൾ രാ​ജ്യ​സ​ഭ​യി​ൽ​നി​ന്നു പ്ര​തീ​കാ​ത്മ​ക വാ​ക്കൗ​ട്ട് ന​ട​ത്തി.

ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തെ ചൊ​ല്ലി രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നും ത​മ്മി​ൽ രൂ​ക്ഷ​മാ​യ വാ​ഗ്വാ​ദ​വും ന​ട​ന്നു.

ഇ​ന്ന​ലെ രാ​വി​ലെ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ളി​ക്കു​ന്ന​തി​നു മു​ന്പാ​യി ഇ​ന്ത്യ സ​ഖ്യം നേ​താ​ക്ക​ളും എം​പി​മാ​രും പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​മാ​യ മ​ക​ര​ദ്വാ​രി​നു മു​ന്നി​ൽ​ നി​ന്നു മു​ദ്രാ​വാ​ക്യം വി​ളി​ച്ചു പ്ര​തി​ഷേ​ധി​ച്ചു.

കോ​ണ്‍ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി, കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. കോ​ണ്‍ഗ്ര​സ്, തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ്, ഡി​എം​കെ, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി, ആ​ർ​ജെ​ഡി, എ​എ​പി, ഉ​ദ്ധ​വ് വി​ഭാ​ഗം ശി​വ​സേ​ന, സി​പി​എം, സി​പി​ഐ, മു​സ്‌​ലിം ലീ​ഗ്, കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം, കേ​ര​ള കോ​ണ്‍ഗ്ര​സ്, ആ​ർ​എ​സ്പി പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ അ​ട​ക്കം എം​പി​മാ​ർ പ​ങ്കെ​ടു​ത്തു.

ബ​ജ​റ്റി​ലെ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക, സാ​ന്പ​ത്തി​ക ഫെ​ഡ​റ​ലി​സം ത​ക​ർ​ക്ക​രു​ത്, എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളെ​യും തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കു​ക, മോ​ദി സ​ർ​ക്കാ​ർ ഷെ​യിം ഷെ​യിം, എ​ൻ​ഡി​എ ബ​ജ​റ്റി​നെ ഇ​ന്ത്യ നി​ര​സി​ക്കു​ന്നു, ബ​ജ​റ്റി​ൽ എ​ൻ​ഡി​എ ഇ​ന്ത്യ​യെ വ​ഞ്ചി​ക്കു​ന്നു... എ​ന്നി​ങ്ങ​നെ​യു​ള്ള പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ച​ത്.


പ്ര​തി​പ​ക്ഷം ഭ​രി​ക്കു​ന്ന കേ​ര​ളം, ക​ർ​ണാ​ട​കം, ത​മി​ഴ്നാ​ട്, പ​ശ്ചി​മബം​ഗാ​ൾ, ഡ​ൽ​ഹി, പ​ഞ്ചാ​ബ്, ജാ​ർ​ഖ​ണ്ഡ്, ഹി​മാ​ച​ൽ പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളോ​ടു ബ​ജ​റ്റി​ൽ അ​നീ​തി​യാ​ണു ചെ​യ്ത​തെ​ന്നു നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​ന്പോ​ൾ എം​പി​മാ​ർ​ക്ക് ത​ട​സം സൃ​ഷ്ടി​ക്ക​രു​തെ​ന്ന് ലോ​ക്സ​ഭ​യി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ല നി​ർ​ദേ​ശി​ച്ചു.

ബ​ജ​റ്റി​നു ശേ​ഷം ചൊ​വ്വാ​ഴ്ച രാ​ത്രി പ്ര​തി​പ​ക്ഷ നേ​താ​വ് ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ യോ​ഗം ചേ​ർ​ന്നാ​ണ് ബ​ജ​റ്റി​ലെ വി​വേ​ച​ന​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ ഇ​ന്ത്യ സ​ഖ്യം തീ​രു​മാ​നി​ച്ച​ത്. രാ​ഹു​ൽ ഗാ​ന്ധി, ശ​ര​ദ് പ​വാ​ർ, ടി.​ആ​ർ. ബാ​ലു, കെ.​സി. വേ​ണു​ഗോ​പാ​ൽ, ജ​യ​റാം ര​മേ​ശ്, പ്ര​മോ​ദ് തി​വാ​രി, ഗൗ​ര​വ് ഗൊ​ഗോ​യ്, സ​ഞ്ജ​യ് റൗ​ട്ട്, ഡെ​റി​ക് ഒ​ബ്രി​യ​ൻ, ക​ല്യാ​ണ്‍ ബാ​ന​ർ​ജി, ജോ​ണ്‍ ബ്രി​ട്ടാ​സ്, ജോസ് കെ. മാണി, ഫ്രാൻസിസ് ജോർജ്, പി. സന്തോഷ് കുമാർ, ഇ.ടി. മുഹമ്മദ് ബഷീർ, രാ​ഘ​വ് ഛദ്ദ, ​സ​ഞ്ജ​യ് സിം​ഗ്, മ​ഹു​വ മാ​ജി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

നീ​തി ല​ഭി​ച്ചി​ല്ല

കേ​ന്ദ്ര​ബ​ജ​റ്റ് ജ​ന​വി​രു​ദ്ധ​മാ​ണെ​ന്നും ആ​ർ​ക്കും നീ​തി ല​ഭി​ച്ചി​ല്ലെ​ന്നും കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്ക​ല്ല, സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കാ​ണ് മോ​ദി സ​ർ​ക്കാ​ർ താ​ങ്ങു​വി​ല ന​ൽ​കി​യ​തെ​ന്ന് എ​സ്പി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് പ​രി​ഹ​സി​ച്ചു. സ​ഖ്യ​ക​ക്ഷി​ക​ളെ പ്രീ​ണി​പ്പി​ച്ചു ക​സേ​ര നി​ല​നി​ർ​ത്താ​ൻ മാ​ത്ര​മാ​ണ് ബ​ജ​റ്റി​ൽ ശ്ര​മി​ച്ച​തെ​ന്ന് മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​രം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എല്ലാവർക്കും ല​ഭി​ക്കും

ബ​ജ​റ്റി​ൽ വി​വേ​ച​നം ഇ​ല്ലെ​ന്നും എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും പേ​രു പ​റ​യാ​നാ​കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. പേ​രു പ​റ​ഞ്ഞി​ല്ലെ​ങ്കി​ലും കേ​ന്ദ്ര​പ​ദ്ധ​തി​ക​ൾ എ​ല്ലാ സം​സ്ഥാ​ന​ത്തി​നും ല​ഭി​ക്കും. ന​ല്ല മ​ന​സു​ള്ള ആ​രും കേ​ന്ദ്ര ബ​ജ​റ്റി​നെ വി​മ​ർ​ശി​ക്കി​ല്ലെ​ന്ന് പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.