കേരളം പാർലമെന്‍റിൽ
കേരളം പാർലമെന്‍റിൽ
Thursday, July 25, 2024 2:27 AM IST
അ​ഡ്വ ഹാ​രി​സ് ബീ​രാൻ

സം​സ്ഥാ​ന​ത്ത് നി​പ വൈ​റ​സ് വീ​ണ്ടും റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ വൈ​റോ​ള​ജി ഇ​ൻസ്റ്റിറ്റ്യൂട്ടിന് കൂ​ടു​ത​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച് പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച സ്പെ​ഷ​ൽ മെ​ൻ​ഷ​നി​ലാ​ണ് എം​പി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

പി. ​സ​ന്തോ​ഷ് കു​മാ​ർ

"ബേ​ട്ടി ബ​ചാവോ ബേ​ട്ടി പ​ഠാ​വോ' വെ​റും മു​ദ്രാ​വാ​ക്യം മാ​ത്രം, പ​ഠ​ന​മു​പേ​ക്ഷി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഉ​ള്ള വ​ർ​ധ​ന​ ആ​ശ​ങ്കാ​ജ​ന​കം. രാ​ജ്യ​സ​ഭ​യി​ൽ അ​ദ്ദേ​ഹം ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി ല​ഭി​ച്ച സ്ഥി​തി​വി​വ​ര ക​ണ​ക്കി​ൽനി​ന്നാ​ണ് രാ​ജ്യ​ത്ത് പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി ക്ലാ​സു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​നി​ക​ളി​ൽ പ​ഠ​നം ഉ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചുവ​രു​ന്ന​താ​യി ക​ണ്ട​ത്.

ഡീ​ൻ കു​ര്യാ​ക്കോ​സ്

കേ​ന്ദ്ര വ​ന സം​ര​ക്ഷ​ണ നി​യ​മം ജ​ന​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​യി ഭേ​ദ​ഗ​തി ചെ​യ്യ​ണം. 350 കി​ലോ​മീ​റ്റ​റോ​ളം വ​നാ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഇ​ടു​ക്കി പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ൽ ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ 100 പേർ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി അ​ത്യാ​വ​ശ്യ​മാ ണെന്നും ലോ​ക്സ​ഭ​യി​ലെ ശൂ​ന്യ​വേ​ള​യി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.


കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്

കേ​ര​ള​ത്തി​ൽ നി​പ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര വി​ദ​ഗ്ധ സം​ഘ​ത്തെ കേ​ര​ള​ത്തി​ലേ​ക്ക് അ​യ​യ്ക്ക​ണം. കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ അ​പ​ര്യാ​പ്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​മാ​ണ്. രോ​ഗം ബാ​ധി​ച്ചു മ​രി​ച്ച വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തി​ന് ധ​ന​സ​ഹാ​യം ന​ൽക​ണ​മെ​ന്നും ലോ​ക്സ​ഭ​യി​ലെ ശൂ​ന്യ​വേ​ള​യി​ൽ എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​സാ​ദ് സ്കീം ​സാ​ന്പ​ത്തി​കാനു​മ​തി​ക്കു വേ​ണ്ട ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ടൂ​റി​സം സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി​യെ നേ​രി​ൽ​ക്കണ്ട് ബെ​ന്നി ബ​ഹ​നാ​ൻ എം​പി​യും റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ​യും ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.