പാർലമെന്‍റിനുള്ളിൽ രാഹുലിനെ കാണാൻ കർഷകർക്ക് അനുമതി നിഷേധിച്ച് സർക്കാർ
പാർലമെന്‍റിനുള്ളിൽ രാഹുലിനെ കാണാൻ  കർഷകർക്ക് അനുമതി നിഷേധിച്ച് സർക്കാർ
Thursday, July 25, 2024 2:27 AM IST
ന്യൂ​ഡ​ൽ​ഹി: ത​ന്നെ കാ​ണാ​ൻ പാ​ർ​ല​മെ​ന്‍റി​ലെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഓ​ഫീ​സ് മു​റി​യി​ലേ​ക്കെ​ത്തി​യ ക​ർ​ഷ​ക നേ​താ​ക്ക​ളെ ത​ട​ഞ്ഞു​വെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി.

പാ​ർ​ല​മെ​ന്‍റി​ലെ രാ​ഹു​ലി​ന്‍റെ ഓ​ഫീ​സി​ൽ ക​ർ​ഷ​ക നേ​താ​ക്ക​ളു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച നേ​രത്തേ നി​ശ്ച​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ രാ​ഹു​ലി​നെ കാ​ണാ​നെ​ത്തി​യ ക​ർ​ഷ​ക​രെ പാ​ർ​ല​മെ​ന്‍റ് സ​മു​ച്ച​യ​ത്തി​നു​ള്ളി​ൽ സു​ര​ക്ഷാ സേ​ന ത​ട​ഞ്ഞു. പി​ന്നീ​ട് പു​റ​ത്തു​പോ​യി ഇ​ട​പെ​ട്ട​ശേ​ഷം പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു​ള്ളി​ൽ ക​ർ​ഷ​ക​രു​മാ​യി രാ​ഹു​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

മി​നി​മം താ​ങ്ങു​വി​ല ഉ​ൾ​പ്പെ​ടെയുള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ൽ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ക​ർ​ഷ​ക നേ​താ​ക്ക​ൾ രാ​ഹു​ലു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​റ​ഞ്ഞു. ക​ർ​ഷ​ക​ർ​ക്കു ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും സ്വാ​മി​നാ​ഥ​ൻ റി​പ്പോ​ർ​ട്ട് ഉ​റ​പ്പാ​യും ന​ട​പ്പാ​ക്ക​ണ​മെ​ന്നും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത ക​ർ​ഷ​ക നേ​താ​ക്ക​ൾ ആ​വ​ശ‍്യ​പ്പെ​ട്ടു. മി​നി​മം താ​ങ്ങു​വി​ല ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ശ​ക്ത​മാ​യി ഉ​ന്ന​യി​ക്കു​മെ​ന്ന് രാ​ഹു​ൽ ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ക​ർ​ഷ​ക നേ​താ​ക്ക​ൾ പ​റ​ഞ്ഞു.


അ​തേ​സ​മ​യം, മി​നി​മം താ​ങ്ങു വി​ല ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​മാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ സ​മ്മ​ർദം ചെ​ലു​ത്തു​മെ​ന്നും രാ​ഹു​ൽ പ്ര​തി​ക​രി​ച്ചു. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, ഉ​ത്ത​ർ പ്ര​ദേ​ശ്, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള 12 ക​ർ​ഷ​ക നേ​താ​ക്ക​ളാ​ണു രാ​ഹു​ൽ ഗാ​ന്ധി​യെ സ​ന്ദ​ർ​ശി​ച്ച​ത്. കെ.​സി. വേ​ണു​ഗോ​പാ​ൽ, ദീ​പേ​ന്ദ​ർ സിം​ഗ് ഹൂ​ഡ, അ​മ​രീ​ന്ദ​ർ സിം​ഗ് രാ​ജ വാ​റി​ങ്, സു​ഖ്വി​ന്ദ​ർ സിം​ഗ് ര​ണ്‍ധാ​വ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.