ഷിരൂരിലെ മണ്ണിടിച്ചിൽ കേന്ദ്രം റിപ്പോർട്ട് തേടി
ഷിരൂരിലെ മണ്ണിടിച്ചിൽ കേന്ദ്രം റിപ്പോർട്ട് തേടി
Thursday, July 25, 2024 2:27 AM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക​യി​ലെ ഷി​രൂ​രി​ലെ ദേ​ശീ​യപാ​ത​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​നെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ടി​യ​താ​യി എം.​കെ. രാ​ഘ​വ​ൻ എം​പി അ​റി​യി​ച്ചു.

അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​മാ​ണ് അ​പ​ക​ടകാ​ര​ണ​മെ​ന്നു കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ രാ​ഘ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. അ​പ​ക​ടം സം​ഭ​വി​ച്ച ഷി​രൂ​രി​ലും സ​മീ​പ മേ​ഖ​ല​ക​ളി​ലും മ​ല​യി​ടി​ച്ചാ​ണ് നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ള്ള​ത്. പ്ര​ദേ​ശ​ത്ത് ഇ​നി​യും അ​പ​ക​ട​ങ്ങ​ൾ സം​ഭ​വി​ക്കാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. സം​ര​ക്ഷ​ണ​ഭി​ത്തി ഉ​ൾ​പ്പെ​ടെ നി​ർ​മി​ക്കാ​തെ ഹൈ​വേ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​തു​മൂ​ലം ഭീ​തി​യി​ല്ലാ​തെ യാ​ത്ര ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് എം​പി പ​റ​ഞ്ഞു.


ബോ​ർ​ഡ​ർ റോ​ഡ് ഓ​ർ​ഗ​നൈ​സേ​ഷ​നും കൊ​ങ്ക​ണ്‍ റെ​യി​ൽ​വേ​യും മ​റ്റും ന​ട​പ്പാ​ക്കു​ന്ന നി​ർ​മാ​ണരീ​തി അ​തീ​വ അ​പ​ക​ട​മേ​ഖ​ല​ക​ളി​ൽ അ​വ​ലം​ബി​ക്കാ​ൻ നാ​ഷ​ണ​ൽ ഹൈ​വേ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി​യോ​ട് രാ​ഘ​വ​ൻ നി​ർ​ദേ​ശി​ച്ചു.

കേ​ര​ള​ത്തി​ൽ കോ​ഴി​ക്കോ​ട് ഉ​ൾ​പ്പെ​ടെ ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​ത്തി​ലും ക​ന്പ​നി​ക​ൾ ചി​ല​യി​ട​ങ്ങ​ളി​ൽ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ മ​ല​യി​ടി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഇ​ടി​ഞ്ഞു​വീ​ഴാ​വു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സം​ര​ക്ഷ​ണഭി​ത്തി​യു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വീ​ക​രി​ക്കാ​ൻ നി​ർ​മാ​ണക​ന്പ​നി​ക​ളോ​ടു നി​ർ​ദേ​ശി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.