ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്നുവീണു
ഗുജറാത്തിൽ ആറുനില കെട്ടിടം  തകർന്നുവീണു
Sunday, July 7, 2024 1:13 AM IST
സൂ​​​റ​​​ത്ത്: ഗു​​​ജ​​​റാ​​​ത്തി​​​ലെ സൂ​​​റ​​​ത്തി​​​ൽ ആ​​​റു​​​നി​​​ല കെ​​​ട്ടി​​​ടം ത​​​ക​​​ർ​​​ന്നു​​​വീ​​​ണു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മു​​​ണ്ടാ​​​യ ദു​​​ര​​​ന്ത​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ കെ​​​ട്ടി​​​ടാ​​​വ​​​ശി​​​ഷ്ട​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ കു​​​ടു​​​ങ്ങി​​​യ​​​താ​​​യി സം​​​ശ​​​യി​​​ക്കു​​​ന്നു. ഒ​​​രു സ്ത്രീ​​​യെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി പു​​​റ​​​ത്തെ​​​ത്തി​​​ച്ചു.

ദേ​​​ശീ​​​യ, സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ സേ​​​ന​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ഇ​​​ന്ന​​​ലെ രാ​​​ത്രി വൈ​​​കി​​​യും തു​​​ട​​​ർ​​​ന്നു. കെ​​​ട്ടി​​​ട​​​ത്തി​​​ൽ അ​​​ഞ്ച് ഫ്ളാ​​​റ്റു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്ന് ജി​​​ല്ലാ ക​​​ല​​​ക്ട​​​ർ സൗ​​​ര​​​ഭ് പാ​​​ർ​​​ഥി അ​​​റി​​​യി​​​ച്ചു.


2016 ലാ​​​ണ് കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ച്ച​​​ത്. പ്ര​​​ദേ​​​ശ​​​ത്തെ ഫാ​​​ക്ട​​​റി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളാ​​​ണ് ഫ്ളാ​​​റ്റി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.