നിയന്ത്രണരേഖയിൽ കുഴിബോംബ് പൊട്ടി; രണ്ടു സൈനികർക്കു പരിക്ക്
Saturday, October 5, 2024 5:26 AM IST
ശ്രീനഗർ: ജമ്മു-കാഷ്മീരിലെ കുപ്വാര ജില്ലയിൽ നിയന്ത്രണരേഖയ്ക്കു സമീപം കുഴിബോംബ് പൊട്ടിത്തെറിച്ച് രണ്ടു സൈനികർക്കു പരിക്ക്. ട്രെഗാം മേഖലയിൽ ഗൂഗൽദാരയ്ക്കു സമീപം പട്രോളിംഗിനിടെയാണു സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ദ്രഗ്മുള്ളയിലുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സൈനിക ഉദ്യോഗസ്ഥർ അറിയിച്ചു.