ബംഗളൂരുവിലെ എൻജിനിയറിംഗ് കോളജുകൾക്ക് വ്യാജ ബോംബ് ഭീഷണി
Saturday, October 5, 2024 5:26 AM IST
ബംഗളുരു: നഗരത്തിലെ മൂന്നു എൻജിനിയറിംഗ് കോളജുകളിൽ ബോംബ് വച്ചിട്ടുണ്ടെന്ന് കോളേജ് അധികൃതർക്ക് ലഭിച്ച ഇ-മെയിലുകൾ പരിഭ്രാന്തി പരത്തി. ഇവ വ്യാജമുന്നറിയിപ്പുകൾ ആണെന്നു പിന്നീട് കണ്ടെത്തി.
ബസവനഗുഡിയിലെ ബാംഗ്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗ്, സദാശിവ് നഗറിലെ എംഎസ് രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി എന്നീ സ്ഥാപനങ്ങൾക്കാണു ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഭീഷണി സന്ദേശം ലഭിച്ചത്.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചതിൽനിന്നു സന്ദേശം വ്യാജമായിരുന്നെന്നു വ്യക്തമായി. സംഭവമറിഞ്ഞ് നിരവധി രക്ഷാകർത്താക്കളും കോളജിന് മുന്നിൽ തടിച്ചുകൂടിയിരുന്നു.