ഷാങ്ഹായി ഉച്ചകോടി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പാക്കിസ്ഥാനിലേക്ക്
Saturday, October 5, 2024 5:27 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും. വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാളാണ് ഇക്കാര്യം അറിയിച്ചത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ മാത്രമാണ് വിദേശകാര്യമന്ത്രി പോകുന്നതെന്നും അദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഇന്ത്യ ആതിഥേയത്വം വഹിച്ച ഉച്ചകോടിയിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ എത്തിയിരുന്നു. ഇസ്ലാമാബാദിൽ ഈ മാസം 15, 16 തീയതികളിലാണ് എസ്സിഒ യോഗം നടക്കുക. 10 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാനിലേക്ക് പോകുന്നത്. സുഷമ സ്വരാജാണ് അവസാനമായി പാക്കിസ്ഥാൻ സന്ദർശിച്ച ഇന്ത്യൻ വിദേശകാര്യ മന്ത്രി.