സംവരണപരിധി ഉയർത്താൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണം: പവാർ
Saturday, October 5, 2024 5:26 AM IST
മുംബൈ: സർക്കാർ ജോലി, വിദ്യാഭ്യാസം എന്നിവയിലെ സംവരണം 50 ശതമാനത്തിനു മുകളിൽ ഉയർത്താൻ ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ.
മറാഠകൾക്ക് സംവരണം നൽകുമ്പോൾ മറ്റ് സമുദായങ്ങളുടെ അവകാശങ്ങൾ ഹനിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പവാർ ഓർമപ്പെടുത്തി. എന്നാൽ പവാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പ്രശ്നം പരിഹരിക്കാതെ തെരഞ്ഞെടുപ്പിന് മുൻപ് എന്തുകൊണ്ടാണ് ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ശിവസേന ഷിൻഡെ പക്ഷം ചോദിച്ചു.