ബിജെപി നേതാവ് എൻസിപിയിലേക്ക്
Saturday, October 5, 2024 5:26 AM IST
പൂന: മഹാരാഷ്ട്രയിലെ മുതിർന്ന ബിജെപി നേതാവും മുൻ മന്ത്രിയുമായ ഹർഷ്വർധൻ പാട്ടീൽ അനുയായികൾക്കൊപ്പം എൻസിപിയിലേക്ക് (ശരദ് പവാർ). കഴിഞ്ഞ ദിവസം ശരദ് പവാറുമായി പാട്ടീൽചർച്ച നടത്തിയിരുന്നു.
ഇന്ദാപുർ മണ്ഡലത്തിൽ നാലു തവണ നിയമസഭാംഗമായ ആളാണ് ഹർഷ്വർധൻ പാട്ടീൽ. നിലവിൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് എൻസിപി അജിത് പക്ഷത്തെ ദത്താത്രേയ ഭാർനെ ആണ്. ഇത്തവണയും ബിജെപി സഖ്യത്തിൽ ഭാർനെയ്ക്കാണ് ഇന്ദാപുർ സീറ്റ് നല്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ഹർഷ്വർധൻ ബിജെപി വിടുന്നത്. 19 വർഷം മഹാരാഷ്ട്ര മന്ത്രിയായിരുന്നു ഇദ്ദേഹം.
1995-99 കാലത്തെ ശിവസേന-ബിജെപി സർക്കാരിലും 1999-2014 കാലത്തെ കോൺഗ്രസ്-എൻസിപി സർക്കാരിലും ഹർഷ്വർധൻ മന്ത്രിയായിരുന്നു.