എസ്സി/എസ്ടി ഉപവർഗീകരണം: വിധി പുനഃപരിശോധിക്കാൻ വിസമ്മതിച്ച് സുപ്രീംകോടതി
Saturday, October 5, 2024 5:27 AM IST
ന്യൂഡൽഹി: പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ കൂടുതൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്ന ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടുള്ള ഹർജികൾ സുപ്രീംകോടതി തള്ളി. നേരത്തേ പ്രസ്താവിച്ച വിധിയിൽ അപാകതയില്ലെന്നു നിരീക്ഷിച്ച് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റേതാണു നടപടി.
പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങളിൽ കൂടുതൽ പിന്നാക്കം നിൽക്കുന്നവർക്ക് പ്രത്യേക സംവരണത്തിന് അർഹതയുണ്ടെന്ന് ഓഗസ്റ്റ് ഒന്നിനാണ് സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധിച്ചത്.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉപസംവരണം ഏർപ്പെടുത്തണമെന്നും ഇതു രാഷ്ട്രീയ അടിസ്ഥാനത്തിലോ വ്യക്തിതാത്പര്യങ്ങളുടെ പുറത്തോ ആകരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു.