അഹമ്മദ്നഗർ ഇനി അഹില്യാനഗർ
Saturday, October 5, 2024 5:26 AM IST
മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ്നഗർ ജില്ലയുടെ പേര് അഹില്യാനഗർ എന്നാക്കി മാറ്റും. ഇതിനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നു ലഭിച്ചതായി സംസ്ഥാന റവന്യു മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീൽ പറഞ്ഞു.
ജില്ലയുടെ പേര് മാറ്റാനുള്ള തീരുമാനം മാർച്ചിലാണ് സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ടത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇൻഡോർ ഭരിച്ചിരുന്ന അഹില്യാബായ് ഹോൾക്കറുടെ ബഹുമാനാർഥമാണ് അഹില്യാനഗർ എന്നു പേരിടാൻ തീരുമാനിച്ചത്. നേരത്തേ ഏക്നാഥ് ഷിൻഡെ സർക്കാർ ഔറംഗാബാദ് ജില്ലയുടെ പേര് ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനബാദ് ജില്ലയുടെ പേര് ധാരാശിവ് എന്നുമാക്കി മാറ്റിയിരുന്നു.