പിഎം-കിസാൻ: 18-ാം ഗഡു ഇന്നു കൈമാറും
പിഎം-കിസാൻ:  18-ാം ഗഡു ഇന്നു കൈമാറും
Saturday, October 5, 2024 5:26 AM IST
മും​ബൈ: പ്ര​ധാ​ൻ​മ​ന്ത്രി -കി​സാ​ൻ സ​മ്മാ​ൻ നി​ധി പ​ദ്ധ​തി​യി​ലെ 18-ാം ഗ​ഡു ഇ​ന്നു കൈ​മാ​റും. മ​ഹാ​രാ​ഷ്‌​ട്ര​യി​ലെ വാ​ഷി​മി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. രാ​ജ്യ​ത്തെ 9.4 കോ​ടി ക​ർ​ഷ​ക​ർ​ക്കാ​ണ് 2000 രൂ​പ വീ​തം അ​വ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രെ​ഡി​റ്റാ​കു​ക. ഇ​തി​നാ​യി 20,000 കോ​ടി രൂ​പ​യാ​ണു സ​ർ​ക്കാ​ർ ചെ​ല​വി​ടു​ന്ന​ത്.

ച​ട​ങ്ങി​ൽ മ​ഹാ​രാ​ഷ്‌​ട്ര ഗ​വ​ർ​ണ​ർ സി.​പി.​ രാ​ധാ​കൃ​ഷ്ണ​ൻ, കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ൻ, രാ​ജീ​വ് ര​ഞ്ജ​ൻ സിം​ഗ്, മ​ഹാ​രാ​ഷ്‌​ട്ര മു​ഖ്യ​മ​ന്ത്രി ഏ​ക്നാ​ഥ് ഷി​ൻ​ഡെ, ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ അ​ജി​ത് പ​വാ​ർ, ദേ​വേ​ന്ദ്ര ഫ​ട്നാ​വി​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മ​ഹാ​രാ​ഷ്‌​ട്ര, ജാ​ർ​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യി​രി​ക്കേ​യാ​ണ് ക​ർ​ഷ​ക​രെ ഒ​പ്പം നി​ർ‌​ത്താ​ൻ പി​എം-​കി​സാ​ൻ നി​ധി​യി​ലെ 18-ാം ഗ​ഡു കൈ​മാ​റാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.