ഛത്തീസ്ഗഡിൽ 36 മാവോയിസ്റ്റുകളെ വധിച്ചു
Saturday, October 5, 2024 5:27 AM IST
ദന്തേവാഡ: ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ 36 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. അഭുജ്മാദ് വനമേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ബസ്തർ റേഞ്ച് ഐജി പി. സുന്ദർരാജ് പറഞ്ഞു.
എകെ 47 റൈഫിൾ ഉൾപ്പെടെ ആയുധങ്ങൾ സുരക്ഷാസേന കണ്ടെടുത്തു. ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സ്പെഷൽ ടാസ്ക് ഫോഴ്സ്(എസ്ടിഎഫ്) എന്നിവ സംയുക്തമായാണ് മാവോയിസ്റ്റ് വേട്ട നടത്തിയത്. ഈ വർഷം ഛത്തീസ്ഗഡിൽ 193 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചതായി സുരക്ഷാസേന അറിയിച്ചു. ഏപ്രിൽ 16ന് ഉന്നത നേതാക്കളടക്കം 29 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. കാങ്കേർ ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്.