പശ്ചിമേഷ്യയിലെ സംഘർഷം: അടിയന്തര ഒഴിപ്പിക്കൽ സാഹചര്യമില്ലെന്നു വിദേശകാര്യമന്ത്രാലയം
സ്വന്തം ലേഖകൻ
Saturday, October 5, 2024 5:27 AM IST
ന്യൂഡൽഹി: മധ്യപൂർവേഷ്യയിലെ യുദ്ധമേഖലകളിൽനിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്നു വിദേശകാര്യ മന്ത്രാലയം. ഇസ്രയേൽ, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് അടിയന്തര ഒഴിപ്പിക്കലിനുള്ള സാഹചര്യമില്ലെന്നും എന്നാൽ ഇന്ത്യയിലേക്ക് തിരിച്ചുവരാൻ ആഗ്രഹിക്കുന്നവർക്ക് വിമാനസർവീസുകൾ ലഭ്യമാണെന്നും വിദേശകാര്യവക്താവ് രണ്‍ധീർ ജയ്സ്വാൾ പറഞ്ഞു.
യുദ്ധം തീവ്രമായാൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വ്യോമസേന തയാറാണെന്ന് വ്യോമസേനാ മേധാവി എ.പി. സിംഗ് വ്യക്തമാക്കി. നടപടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ആവശ്യമാണെങ്കിൽ ഒഴിപ്പിക്കൽ നടപടികളിലേക്ക് കടക്കുമെന്നും എ.പി. സിംഗ് പറഞ്ഞു.