തെ​ലു​ങ്കാ​ന​യി​ൽ ബി​ആ​ർ​എ​സ് എം​എ​ൽ​എ കോ​ൺ​ഗ്ര​സി​ൽ
തെ​ലു​ങ്കാ​ന​യി​ൽ  ബി​ആ​ർ​എ​സ് എം​എ​ൽ​എ  കോ​ൺ​ഗ്ര​സി​ൽ
Sunday, July 7, 2024 12:36 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ പ്ര​​തി​​പ​​ക്ഷ​​ക​​ക്ഷി​​യാ​​യ ബി​​ആ​​ർ​​എ​​സി​​ൽ​​നി​​ന്ന് ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ കോ​​ൺ​​ഗ്ര​​സി​​ലേ​​ക്കു​​ള്ള ചു​​വ​​ടു​​മാ​​റ്റം തു​​ട​​രു​​ന്നു.

വ്യാ​​ഴാ​​ഴ്ച ആ​​റ് ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​സി​​മാ​​ർ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്ന​​തി​​നു പി​​ന്നാ​​ലെ ഇ​​ന്ന​​ലെ ഗാ​​ഡ്വാ​​ളി​​ൽ​​നി​​ന്നു​​ള്ള ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ ബി.​​ കൃ​​ഷ്ണ​​മോ​​ഹ​​ൻ റെ​​ഡ്ഢി​​യും കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു.

ഇ​​തോ​​ടെ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലേ​​റി ഒ​ന്പ​ത് മാ​സം പി​​ന്നി​​ടു​​ന്പോ​​ൾ പാ​​ർ​​ട്ടി​​യി​​ൽ ചേ​​ർ​​ന്ന ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​രു​​ടെ എ​​ണ്ണം ഏ​​ഴാ​​യി. വ​​രും​​ദി​​വ​​സ​​ങ്ങ​​ളി​​ൽ കൂ​​ടു​​ത​​ൽ എം​​എ​​ൽ​​എ​​മാ​​ർ ബി​​ആ​​ർ​​എ​​സ് വി​​ട്ട് കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നേ​​ക്കു​​മെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.


119 അം​​ഗ നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്ക് ക​​ഴി​​ഞ്ഞവ​​ർ​​ഷം ന​​വം​​ബ​​റി​​ൽ ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 10 വ​​ർ​​ഷ​​ത്തെ ബി​​ആ​​ർ​​എ​​സ് ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യം​​കു​​റി​​ച്ച് 64 സീ​​റ്റ് നേ​​ടി​​യാ​​ണ് കോ​​ൺ​​ഗ്ര​​സ് അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​ത്.

ബി​​ആ​​ർ​​എ​​സി​​ന് 39 സീ​​റ്റാ​​യി​​രു​​ന്നു ല​​ഭി​​ച്ച​​ത്. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ലെ വി​​ജ​​യ​​വും ബി​​ആ​​ർ​​എ​​സ് എം​​എ​​ൽ​​എ​​മാ​​ർ ഒ​​പ്പം ചേ​​ർ​​ന്ന​​തി​​നാ​​ലും നി​​ല​​വി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ അം​​ഗ​​ബ​​ലം 71 ആ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.