പുതിയ ക്രിമിനൽ നിയമങ്ങളിൽ ചിദംബരം-ധൻകർ പോര്
പുതിയ ക്രിമിനൽ  നിയമങ്ങളിൽ  ചിദംബരം-ധൻകർ പോര്
Sunday, July 7, 2024 12:36 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ പു​തി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളി​ൽ അ​പാ​ക​ത​ക​ളും ആ​ശ​ങ്ക​ക​ളും ഏ​റെ​യു​ണ്ടെ​ന്നും ഇ​തു പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ ത​യാ​റാ​ക്കി​യ​താ​ണെ​ന്നും മു​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​രം.

എ​ന്നാ​ൽ, പാ​ർ​ട്ട് ടൈം​കാ​ർ ത​യാ​റാ​ക്കി​യ നി​യ​മ​മെ​ന്ന മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന പാ​ർ​ല​മെ​ന്‍റി​നെ അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നും ഞെ​ട്ടി​ച്ചു​വെ​ന്നും ഉ​പ​രാ​ഷ്‌​ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി.


ക​ഴി​ഞ്ഞ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലാ​യ ഭാ​ര​തീ​യ ന്യാ​യ സ​ൻ​ഹി​ത, ഭാ​ര​തീ​യ നാ​ഗ​രി​കസു​ര​ക്ഷാ സ​ൻ​ഹി​ത, ഭാ​ര​തീ​യ സാ​ക്ഷ്യ അ​ധീ​നി​യം എ​ന്നീ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​തി​ൽ ഗു​രു​ത​ര പി​ഴ​വു​ക​ളു​ണ്ടെ​ന്ന് ചി​ദം​ബ​രം ഒ​രു അ​ഭി​മു​ഖ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ നി​യ​മ​ങ്ങ​ൾ​ക്കെ​തി​രേ കോ​ട​തി​ക​ളി​ൽ കേ​സു​ക​ൾ കു​മി​ഞ്ഞു​കൂ​ടു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.